ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിന് മാർച്ച് 26 ന് സമ്പൂർണ ഭാരത് ബന്ദ് നടത്തുമെന്ന് വ്യക്തമാക്കി സംയുക്ത കിസാൻ മോർച്ച. പന്ത്രണ്ട് മണിക്കൂർ നേരം കടകളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടായിരിക്കും പ്രതിഷേധം നടത്തുകയെന്ന് ഗംഗാനഗർ കിസാൻ സമിതി നേതാവ് രഞ്ജിത് രാജു അറിയിച്ചു.
മാർച്ച് 28 ന് കാർഷിക നിയമങ്ങളുടെ കോപ്പികൾ കത്തിച്ച് പ്രതിഷേധം നടത്താനും തീരുമാനിച്ചതായി സംഘടനകൾ അറിയിച്ചു. ഹോളിയുടെ ഭാഗമായാണ് പ്രതിഷേധം നടത്തുക. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ സമരം നടത്തുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.