Home Politics സ്വന്തമായി വീട് ഇല്ല; വാഹനം ഇല്ല; ബാധ്യതകള്‍ ഇല്ല; കുമ്മനത്തിൻ്റെ സത്യവാങ്മൂലത്തില്‍ ഇല്ലായ്മകളുടെ നീണ്ടനിര

സ്വന്തമായി വീട് ഇല്ല; വാഹനം ഇല്ല; ബാധ്യതകള്‍ ഇല്ല; കുമ്മനത്തിൻ്റെ സത്യവാങ്മൂലത്തില്‍ ഇല്ലായ്മകളുടെ നീണ്ടനിര

0

തിരുവനന്തപുരം: സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല. നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇല്ലായ്മകളുടെ നീണ്ടനിര.

ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്‍റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ ലഭിച്ച മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്‍റെ വിശദീകരണം.

കുമ്മനം രാജശേഖരന്‍റെ കൈയിൽ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തില്‍ 5000 രൂപയുടെ ഓഹരിയുമുണ്ട്. ഇതാണ് അദ്ദേഹത്തിന്‍റെ ആകെ സമ്പാദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here