Home National ഗുസ്തി താരം ഋതിക ഫൊഗാട്ട് മരിച്ച നിലയിൽ

ഗുസ്തി താരം ഋതിക ഫൊഗാട്ട് മരിച്ച നിലയിൽ

0

ന്യൂഡെൽഹി: പ്രശസ്ത ഗുസ്തി താരം ഋതിക ഫൊഗാട്ട്(17) മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യൻ വനിത ഗുസ്തി താരങ്ങളായ ബബിത ഫൊഗാട്ടിന്റെയും ഗീത ഫൊഗാട്ടിന്റെയും അടുത്ത ബന്ധുവാണ്.
അടുത്തിടെ നടന്ന ഒരു ടൂർണമെന്റിന്റെ ഫൈനലിൽ ഋതിക പരാജയപ്പെട്ടിരുന്നു.

ഭാരത്പൂരിൽ മാർച്ച് 14ന് നടന്ന ടൂർണമെന്റിൽ ഒരു പോയിന്റിനാണ് ഋതിക പരാജയപ്പെട്ടത്. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. പ്രശസ്ത ഗുസ്തി കുടുംബത്തിലെ അംഗമായ ഋതിക ഫൊഗാട്ട് സംസ്ഥാനതലത്തിൽ ജൂനിയർ, ജൂനിയർ വുമൺ എന്നീ വിഭാഗങ്ങളിൽ മത്സരിച്ചുവരികയായിരുന്നു.

ദ്രോണാചാര്യ പുരസ്‌കാരം നേടിയ മഹാബീർ സിംഗ് ഫൊഗാട്ടിന് കീഴിലാണ് ഋതിക പരിശീലനം നടത്തിയിരുന്നത്. മഹാബീർ സ്‌പോർട്‌സ് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്ന ഋതിക ഒരു പ്രൊഫഷണൽ എംഎംഎ (മിക്‌സഡ് മാർഷ്യൽ ആർട്‌സ്) താരവുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here