യുവാവിൻ്റ ഹൃദയവുമായി 18 കാരനു വേണ്ടി തിരുവനന്തപുരത്തു നിന്നും ഹെലികോപ്ടർ കൊച്ചിയിൽ

കൊച്ചി: യുവാവിൻ്റ ഹൃദയവുമായി 18 കാരനു വേണ്ടി തിരുവനന്തപുരത്തു നിന്നും ഹെലികോപ്ടർ ഒരിക്കൽ കൂടി കൊച്ചിയിലെത്തി. കിംസ് ആശുപത്രിയിൽ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്.

അവയവങ്ങൾ എടുക്ക വാനുള്ള ശസ്ത്രക്രിയ കിംസിൽ പൂർത്തിയായി. ഹെലികോപ്ടർ ഉടൻ ഹൃദയവുമായി ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻ്റ് ഹയാത്തിൻ്റെ ഹെലിപ്പാടിലെത്തും.

അപകടത്തെ തുടർന്ന് മസ്തിഷക്ക മരണം സംഭവിച്ച കന്യാകുമാരി, അഗസ്തീശ്വരം സ്വദേശിയായ 25 വയസ്സുകാരൻ്റെ ഹൃദയം കായംകുളം സ്വദേശിയായ 18 വയസ്സുകാരനിലാണ് വച്ചു പിടിപ്പിക്കുന്നത്.