ജനീവ: ആസ്ട്രസെനക്ക കൊറോണ വാക്സിൻ സുരക്ഷിതമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). വാക്സിൻ കുത്തിവയ്പ്പ് തുടരാൻ ശിപാർശ ചെയ്യുന്നതായും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. ഡെൻമാർക്ക്, ഇറ്റലി, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ ആസ്ട്രസെനക്ക കോവിഡ് വാക്സിൻ കുത്തിവയ്പ്പ് നിർത്തിവച്ചിരുന്നു.
വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വാക്സിൻ വിതരണം നിർത്തിയത്. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വാക്സിൻ്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ വിദഗ്ധ സംഘം ഇപ്പോഴും അവലോകനം ചെയ്യുന്നുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.