Home State വോട്ടേഴ്സ് ലിസ്റ്റിൽ കള്ള വോട്ടർമാർ; പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന് ടിക്കാറാം മീണ

വോട്ടേഴ്സ് ലിസ്റ്റിൽ കള്ള വോട്ടർമാർ; പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന് ടിക്കാറാം മീണ

0

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടേഴ്സ് ലിസ്റ്റിൽ കള്ള വോട്ടർമാർ വ്യാപകമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ.

ആരോപണം ശരിയെങ്കിൽ നടപടിയെടുക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി. പല മണ്ഡലങ്ങളിലെയും കണക്കുകൾ സഹിതമാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. ഉദുമ മണ്ഡലത്തിൽ 164ാം നമ്പർ ബൂത്തിൽ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടർമാരുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനതലത്തിൽ കള്ളവോട്ട് സൃഷ്ടിക്കാൻ ഗൂഢാലോചന നടക്കുന്നു. ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേർത്തിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here