Home National പൊതു ചടങ്ങിലേക്ക് തയ്യാറാക്കുന്ന റൊട്ടിയിൽ തുപ്പിയ ശേഷം പാകം ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ

പൊതു ചടങ്ങിലേക്ക് തയ്യാറാക്കുന്ന റൊട്ടിയിൽ തുപ്പിയ ശേഷം പാകം ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ

0

​ഗാസിയാബാദ്: പൊതു ചടങ്ങിലേക്ക് തയ്യാറാക്കുന്ന റൊട്ടിയിൽ തുപ്പിയ ശേഷം പാകം ചെയ്ത് കൊടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇത് ചെയ്ത് മുഹമ്മദ് മുഹ്‌സിൻ എന്നയാളെ ഗാസിയാബാദ് പോലിസ് അറസ്റ്റ് ചെയ്തു. ബോജ്പൂർ ഏരിയയിൽ നടന്ന പൊതു പരിപാടിയിലാണ് സംഭവം. തന്തൂരിയിലിട്ട് ചൂട്ടെടുക്കുന്നതിന് മുൻപ് ഒരോ റൊട്ടിയിലും ഇയാൾ തുപ്പുന്നത് വീഡിയോയിൽ വ്യക്തമാണ്.

വിഡിയോ വൈറലായതിനു പിന്നാലെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് ഈ വീഡിയോ ട്വീറ്ററിൽ പങ്കുവെച്ചത്. ഇയാളെ ജയിലിൽ നിന്ന് പുറത്ത് വിടരുതെന്നും ഇയാൾ രോഗം പരത്തുന്നുവെന്നും പറഞ്ഞാണ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ രോഷം.

ഫെബ്രുവരിയിൽ മീററ്റിലും സമാന സംഭവം നടന്നിരുന്നു വിവാഹ ചടങ്ങിലേക്ക് വെച്ച ഭക്ഷണത്തിലാണ് ഒരാൾ തുപ്പിയത്.

LEAVE A REPLY

Please enter your comment!
Please enter your name here