തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പുതുക്കി നിശ്ചയിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ തീയതികളിൽ വീണ്ടും മാറ്റം. പുതുക്കിയ പരീക്ഷാ ഷെഡ്യൂൾ പ്രകാരം ഏപ്രിൽ എട്ടിനാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 29 ന് പൂർത്തിയാകും.
ഹയർസെക്കൻഡറി പരീക്ഷകൾ ഏപ്രിൽ എട്ടുമുതൽ 26 വരേയും വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഏപ്രിൽ ഒൻപത് മുതൽ 26 വരെയും നടക്കും. പുതുക്കിയ ടൈംടേബിൾ വിശദമായി ചുവടെ:
എസ്എസ്എൽസി
ഏപ്രിൽ 8 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാർട്ട് ഒന്ന്- ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ
ഏപ്രിൽ 9 വെള്ളിയാഴ്ച – തേർഡ് ലാംഗ്വേജ് – ഹിന്ദി/ ജനറൽ നോളേജ് – ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ
ഏപ്രിൽ 12 തിങ്കളാഴ്ച – ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ
ഏപ്രിൽ 15 വ്യാഴാഴ്ച – ഫിസിക്സ് – രാവിലെ 9.40 മുതൽ 11.30 വരെ
ഏപ്രിൽ 19 തിങ്കളാഴ്ച – കണക്ക് – രാവിലെ 9.40 മുതൽ 12.30 വരെ
ഏപ്രിൽ 21 ബുധനാഴ്ച – കെമിസ്ട്രി – രാവിലെ 9.40 മുതൽ 11.30 വരെ
ഏപ്രിൽ 27 ചൊവാഴ്ച – സോഷ്യൽ സയൻസ് – രാവിലെ 9.40 മുതൽ 12.30 വരെ
ഏപ്രിൽ 28 ബുധനാഴ്ച – ബയോളജി – രാവിലെ 9.40 മുതൽ 11.30 വരെ
ഏപ്രിൽ 29 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാർട്ട് രണ്ട് – രാവിലെ 9.40 മുതൽ 11.30 വരെ