Home State മലപ്പുറത്തെയും കണ്ണൂരിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്

മലപ്പുറത്തെയും കണ്ണൂരിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ ഐ എ റെയ്ഡ്

0

ന്യൂഡെൽഹി: കേരളവും, കർണാടകയുമുൾപ്പടെയുള്ള പത്തിടങ്ങളിൽ എൻ ഐ എ റെയ്ഡ്. ഐസിസ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നതെന്നാണ് സൂചന. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിടിയിലായവരെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കേരളത്തിൽ കണ്ണൂരിലും മലപ്പുറത്തുമാണ് എൻ ഐ എ പരിശോധന നടത്തുന്നത്. മലപ്പുറം ചേളാരിയിൽ പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് എം ഹനീഫ ഹാജിയുടെ വീട്ടിൽ എൻഐഎ-എടിഎസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.

പോപ്പുലർ ഫ്രണ്ട് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റിന്റെ വീട് അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുകയാണ്. കണ്ണൂർ താണയിലെ വീട്ടിൽ പുലർച്ചെയോടെ പരിശോധന ആരംഭിച്ചു.
എൻഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്തുന്നത്.
കേരളത്തിനൊപ്പം ഡെൽഹിയിൽ ജാഫ്രാദിലും, ബാംഗ്ലൂരിൽ രണ്ട് ഇടങ്ങളിലും പരിശോധന തുടരുകയാണ്. ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് കേസുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതെന്നും ഏഴ് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നുമാണ് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here