Home National അഭ്യൂഹങ്ങൾക്കൊടുവിൽ ജസ്പ്രീത് ബുംറയ്ക്ക് മാംഗല്യം

അഭ്യൂഹങ്ങൾക്കൊടുവിൽ ജസ്പ്രീത് ബുംറയ്ക്ക് മാംഗല്യം

0

മുംബൈ: ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്ക് മാംഗല്യം. ഞായറാഴ്ചയാണ് താരം കായിക മത്സരങ്ങളുടെ അവതാരികയായ സഞ്ജന ഗണേശൻ്റെ കഴുത്തിൽ മിന്നുകെട്ടിയത്. ഇന്ന് വൈകുന്നേരം ബുംറ തന്നെയാണ് വിവാഹ ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

താരത്തിൻ്റെ വിവാഹത്തെ സംബന്ധിച്ച് നിരവധി ഗോസിപ്പുകളാണ് ആഴ്ചകളായി പരന്നത്. ഗോവയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങായിയായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിൻ്റെ സ്വകാര്യതയുടെ ഭാഗമായി ചടങ്ങിൽ പങ്കെടുക്കുന്നവരോട് മൊബൈൽ കൊണ്ടുവരരുതെന്ന് നിർദേശവും താരം നൽകിയതായി റിപ്പോർട്ടുകളുണ്ട്.

ലളിതമായ ചടങ്ങിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ബുമ്രയ്ക്ക് നേരത്തെ ബിസിസിഐ ലീവ് അനുവദിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരവും ടി20 പരമ്പരയും ഇതോടെ താരത്തിന് നഷ്ടമായി.

2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് 28കാരിയായ സഞ്ജന ഗണേഷൻ. ഐപിഎല്ലിൽ സ്റ്റാർ സ്പോർട്സിലെയും പ്രീമിയർ ബാഡ്മിന്റൺ ലീഗിലെയും അവതാരികയുടെ റോളിൽ സഞ്ജന എത്തിയിട്ടുണ്ട്.റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്പ്ലിറ്റ്വില്ല-7ലെ മത്സരാർത്ഥിയായിരുന്നു. സ്പോർട്സ് ഇവന്റുകളുടെ അവതാരികയെന്ന നിലയിലാണ് സഞ്ജന കൂടുതൽ അറിയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here