Home National സഹനശക്തി പരിശോധിക്കാൻ വിദ്യാർഥിനികളുടെ വസ്ത്രത്തിൽ കൈകടത്തി പരിശോധന; നഴ്‌സിംഗ് കോളേജ് ഡയറക്ടർ അറസ്റ്റിൽ

സഹനശക്തി പരിശോധിക്കാൻ വിദ്യാർഥിനികളുടെ വസ്ത്രത്തിൽ കൈകടത്തി പരിശോധന; നഴ്‌സിംഗ് കോളേജ് ഡയറക്ടർ അറസ്റ്റിൽ

0

റാഞ്ചി: സഹനശക്തി പരിശോധിക്കാൻ വിദ്യാർഥിനികളുടെ വസ്ത്രത്തിനുള്ളിൽ കൈകടത്തി പരിശോധന. ജാർഖണ്ഡിലെ ഖുന്ദിയിൽ സന്നദ്ധ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളേജിലാണ് സംഭവം. വിദ്യാർഥിനികളുടെ പരാതിയിൽ നഴ്സിങ് കോളേജ് ഡയറക്ടറെ പൊലിസ് അറസ്റ്റ് ചെയ്തു. നഴ്സിങ് കോളേജിലെ ഡയറക്ടർ ബബ്ലു എന്ന പർവേസ് ആലത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പർവേസ് ആലം ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നാണ് വിദ്യാർഥിനികളുടെ പരാതി. നിരവധി നഴ്സിങ് വിദ്യാർഥിനികളെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു. ഉപദ്രവം തുടർന്നതോടെ വിദ്യാർഥികൾ പ്രദേശത്തെ സാമൂഹികപ്രവർത്തകയോട് പരാതി പറഞ്ഞു. ഇവർ വിദ്യാർഥിനികളുടെ പരാതി ഗവർണർക്ക് കൈമാറി.

ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ സംഘം അന്വേഷണം നടത്തി പോലീസിന് റിപ്പോർട്ട് കൈമാറിയതോടെയാണ് കോളേജ് ഡയറക്ടറെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here