Home Politics മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു; പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല; കെ സുരേന്ദ്രന് സുവര്‍ണാവസരം; പരിഹസിച്ച് ശോഭ സുരേന്ദ്രൻ

മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു; പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല; കെ സുരേന്ദ്രന് സുവര്‍ണാവസരം; പരിഹസിച്ച് ശോഭ സുരേന്ദ്രൻ

0

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാ‍ത്ഥിപട്ടിക പുറത്ത് വന്നതോടെ പരിഹാസവുമായി ശോഭാ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ചത് സുവര്‍ണാവസരമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. മുമ്പ് ബിജെപിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് കെ. സുരേന്ദ്രന് ലഭിച്ചത്. രണ്ട് സീറ്റുകളിലും അദ്ദേഹത്തിന് അദേഹത്തിന് വിജയാശംസകൾ നേരുകയാണ്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താത്പര്യമില്ലായിരുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെയടക്കം നേരത്തെ അറിയിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലും ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാൽ താൻ മത്സരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. പിന്നീട് തന്റെ പേര് എങ്ങനെ ഒഴിവായി എന്ന് അറിയില്ല. പാർട്ടി തന്നെ ഒതുക്കിയെന്ന തോന്നലില്ല. പ്രചാരണത്തിൽ സജീവമായി ഉണ്ടാകുമെന്നും ശോഭ വ്യക്തമാക്കി.

കേരളത്തിലെ 112 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കഴക്കൂട്ടം ഉൾപ്പടെ മൂന്നിടത്ത് തീരുമാനം ആയില്ല. ദേശീയ നേതൃത്വത്തിന്‍റെ പ്രത്യേക തീരുമാനം അനുസരിച്ചാണ് കോന്നിക്കൊപ്പം മഞ്ചേശ്വരത്തും കെ.സുരേന്ദ്രൻ സ്ഥാനാര്‍ത്ഥിയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here