Home Politics അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള പണം നൽകുമെന്ന് നടൻ സലീംകുമാർ

അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള പണം നൽകുമെന്ന് നടൻ സലീംകുമാർ

0

കൊച്ചി: കായംകുളത്ത് യുഡിഎഫ് രംഗത്തിറക്കിയ അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടി വയ്ക്കാനുള്ള തുക നൽകാമെന്ന് പ്രഖ്യാപിച്ച് നടൻ സലീംകുമാർ. ഒട്ടേറെ ബുദ്ധിമുട്ടുകളുള്ള ചുറ്റുപാടിൽ നിന്നും പഠിച്ച് വളർന്ന അരിതയുടെ ജീവിതക്കഥ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇത് കേട്ടറിഞ്ഞാണ് സലീംകുമാറിന്റെ ഇടപെടൽ.

മണ്ഡലത്തിൽ അരിതയ്ക്കായി വോട്ടുചോദിച്ച് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈബി ഈഡൻ എംപിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്ന അരിത പശുവിന്റെ പാല് വിറ്റാണ് ഉപജീവനത്തിനും പഠനത്തിനും വഴി കണ്ടെത്തിയതെന്ന് മുല്ലപ്പള്ളി സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. അഭിമാനത്തോടെ കോൺഗ്രസ് നിർത്തുന്ന സ്ഥാനാർഥി എന്ന വിശേഷണവും അരിതയ്ക്ക് അദ്ദേഹം പ്രത്യേകം എടുത്തുനൽകി. വീണ്ടും പോരാട്ടത്തിന് ഇറങ്ങുന്ന പ്രതിഭായെയാണ് അരിത നേരിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here