കോഴിക്കോട്: ബിജെപി മുഖപത്രത്തിൽ നാട്ടികയിലെ സിപിഐ സ്ഥാനാർഥി മരിച്ചതായി തെറ്റായ വാർത്ത. നാട്ടികയിലെ സിപിഐ സ്ഥാനാർഥി സി.സി.മുകുന്ദൻ മരിച്ചതായാണ് ജന്മഭൂമി പത്രത്തിലെ ചരമകോളത്തിൽ വാർത്ത വന്നത്.
ജന്മഭൂമി തൃശൂർ എഡിഷനിലാണ് വാർത്ത വന്നത്. സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിൻവലിച്ചിട്ടുണ്ട്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു