Home Politics നടി ഖുശ്ബു തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി

നടി ഖുശ്ബു തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി

0

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നടി ഖുശ്ബു തമിഴ്‌നാട്ടിലെ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്ന് മത്സരിക്കും. സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയതിന് പാർട്ടിയോട് നന്ദി അറിയിച്ച് ഖുശ്ബു രംഗത്തെത്തി.

‘വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ തൗസന്റ് ലൈറ്റ്‌സിൽ നിന്ന് മത്സരിക്കാൻ അവസരം തന്ന പാർട്ടിക്ക് ഞാൻ എന്റെ നന്ദി അറിയിക്കുന്നു. തെരഞ്ഞെടുപ്പിന് വേണ്ടി പ്രയത്‌നിക്കാനും, വിജയിക്കാൻ ശക്തമായി തന്നെ ഞാൻ ശ്രമിക്കുന്നതായിരിക്കും’ എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.

ഖുശ്ബു ചേപ്പോക്കിൽ നിന്ന് മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ബിജെപിക്ക് നൽകുമെന്ന് എഐഡിഎംകെ പറഞ്ഞിരുന്ന മണ്ഡലങ്ങളിൽ ചിലത് പിഎംകെക്ക് നൽകിയതിനെ തുടർന്നാണ് ഖുശ്ബുവിന് ചേപ്പോക്ക് നഷ്ടമായത്.ചേപ്പോക്കിന് പുറമെ തിരുവല്ലികേനി, മൈലാപൂർ, രാജപാളയം എന്നീ മണ്ഡലങ്ങളും പിഎംകെക്ക് നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here