പോത്തിൻ്റെ ജന്മദിനാഘോഷം കേമമാക്കി ; മഹാരാഷ്​ട്രയിൽ യുവാവിനെതിരെ കേസ്

താനെ: കൊറോണ​ രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലും മഹാരാഷ്​ട്രയിൽ പോത്തിൻ്റെ ജന്മദിനം ആഘോഷമാക്കി ​യുവാവ്​. വ്യാഴാഴ്ച ‘താനെ’ യിലാണ് സംഭവം. രേട്ടി ബന്ദറിലാണ്​​ കിരൺ മാത്രെയെന്ന 30 കാരൻ സ്വന്തം പോത്തിൻ്റെ ജന്മദിനാഘോഷം നാട്ടുകാരോടൊപ്പം ആഘോഷിച്ചത്.

പരിപാടി കഴിഞ്ഞ്​ പി​ന്നാലെയെത്തിയ പൊലിസ്​ , ജന്മദിനാഘോഷം സംഘടിപ്പിച്ചതിന്​ കിരണിനെതിരെ കേസെടുത്തു. ​പകർച്ച വ്യാധി വ്യാപനത്തിന്​ കാരണമാകുന്ന ചടങ്ങുകൾ നടത്തുന്നതിനെതിരായ ക്രിമിനൽ നിയമം 269ാം വകുപ്പു പ്രകാരമാണ്​ കേസ്​.

ചടങ്ങിനെത്തിയവർ മാസ്​ക്​ ധരിക്കാതെ , സാമൂഹിക അകലം പാലിക്കുകയും ചെയ്യാത്തതാണ്​ പ്രശ്നമായത്. സംസ്​ഥാനത്ത്​ കൊറോണ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചിലയിടങ്ങളിൽ നിയ​ന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.