Home Politics നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ; ബിജെപിയെ നേരിടാൻ ഭയമില്ല

നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ; ബിജെപിയെ നേരിടാൻ ഭയമില്ല

0

കോഴിക്കോട് : നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് വടകര എം.പി കെ മുരളീധരൻ. ‘എന്നോട് നേമത്ത് മത്സരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല’. പിന്നെ എനിക്ക് ബിജെപിയെ നേരിടാൻ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാൻ എന്നും കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കും.’ -മുരളി പറഞ്ഞു.

കോൺഗ്രസിന്റെ ദേശീയ നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത്. അത് 100 ശതമാനം അനുസരിക്കും. സ്ഥാനാർഥിയുടെ തൂക്കം നോക്കിയല്ല ശക്തനാണോ ദുർബലനാണോ എന്ന് നിശ്ചയിക്കുന്നത്. എന്താണോ രാഹുൽ ഗാന്ധിയും നേതൃത്വവും പറയുന്നത് അത് 101 ശതമാനം അനുസരിക്കും.

കരുണാകരനും കരുണാകരന്റെ മകനും സ്ഥാനാർഥി ആവാൻ ഇതുവരെ പ്രതിഫലം ചോദിച്ചിട്ടില്ല. നേമത്ത് അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല. കൈപ്പത്തി ചിഹ്നത്തിൽ ആര് മത്സരിച്ചാലും ജയിക്കും. അത് കോൺഗ്രസ് മണ്ഡലമാണ്. കഴിഞ്ഞ തവണ സീറ്റ് പോയത് ചില പ്രത്യേക ആളുകൾക്ക് സീറ്റ് കൊടുത്തത് കൊണ്ടാണ്. പുലി വേണമെങ്കിൽ മണ്ഡലത്തിൽ പുലി തന്നെ ഇറങ്ങുമെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here