Home State ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി; പ്രവര്‍ത്തകരുടെ പ്രതിഷേധം

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി; പ്രവര്‍ത്തകരുടെ പ്രതിഷേധം

0

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് മുകളിൽ കയറിയ ഒരാൾ ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. നേമത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് മാറ്റരുതെന്നും പുതുപ്പളളിയില്‍ നിന്ന് തന്നെ മത്സരിപ്പിക്കണം എന്നും പ്രവർത്തകർ പറയുന്നു.

മണ്ഡലം വിടില്ലെന്ന ഉറപ്പ് നൽകിയാൽ മാത്രമേ പിരിഞ്ഞ് പോകൂവെന്ന നിലപാടിലാണ് പ്രവർത്തകർ. പുതുപ്പള്ളിയിലേക്കെത്തിയ ഉമ്മൻ ചാണ്ടിയുടെ വാഹനം പ്രവർത്തകർ തടഞ്ഞു. സ്ത്രീകളും യുവാക്കളും അടക്കം വൻ ജനക്കൂട്ടമാണ് വീടിന് മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്.

ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് എഐസിസിക്ക് ഇവർ കത്തയച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വലിയ ഫ്‌ളക്‌സുകളും പരിസരത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here