തൊടുപുഴയിൽ പി ജെ ജോസഫ് തന്നെ; ചങ്ങനാശേരിയിൽ വിജെ ലാലി; ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ്

കോട്ടയം : യുഡിഎഫിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു നൽകിയ പത്ത് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫും , ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും മത്സരിക്കും.

ചങ്ങനാശേരിയിൽ വി.ജെ ലാലിയും ഏറ്റുമാനൂർ സീറ്റിൽ അഡ്വ. പ്രിൻസ് ലൂക്കോസ് ആണ് യു.ഡി.എഫ് സ്ഥാനാർഥി.

കോതമംഗലത്ത് ഷിബു തെക്കുംപുറവും , കുട്ടനാട്ടിൽ അഡ്വക്കേറ്റ് ജേക്കബ് എബ്രഹാമും, മത്സരിക്കും. തിരുവല്ലയിൽ കുഞ്ഞ് കോശി പോളും , തൃക്കരിപ്പൂരിൽ എംപി ജോസഫും സ്ഥാനാർത്ഥികളാവും.