Home National സേലത്ത് നിന്നും 36 കോടിയുടെ സ്വർണ്ണം പിടികൂടി

സേലത്ത് നിന്നും 36 കോടിയുടെ സ്വർണ്ണം പിടികൂടി

0

ചെന്നൈ: സേലത്ത് നിന്നും 36 കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മിനിലോറിയിൽ കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ച 234 കിലോ സ്വർണ്ണമാണ് പിടികൂടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണത്തിനായി കൊണ്ടു പോയ സ്വർണ്ണമാണോ ഇതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചെന്നൈ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും 18 ലക്ഷത്തോളം രൂപയും ആറു കിലോ വെള്ളിയും ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here