കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 33,600 രൂപയായാണ് വർധിച്ചത്.
ഗ്രാമിന് 4200 രൂപയാണ് സ്വർണത്തിന്‍റെ വില. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ഗോൾഡ് ഫ്യൂച്ചർ വിലകൾ കഴിഞ്ഞ ദിവസം ഇടിഞ്ഞു. 0.5 ശതമാനം ഇടിവാണ് ഉണ്ടായത്.