Home Local News ആന തുമ്പിക്കയ്യിൽ തൂക്കി നിലത്തടിച്ചു; ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്ക്

ആന തുമ്പിക്കയ്യിൽ തൂക്കി നിലത്തടിച്ചു; ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്ക്

0

തിരുവനന്തപുരം: കാപ്പുകാട് ആനസങ്കേതത്തിലെ ആനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്ക്. വാച്ചർ ഹബീബിനാണ് ആന തുമ്പിക്കയ്യിൽ തൂക്കി നിലത്തടിച്ചതിനെത്തുടർന്ന് പരുക്ക് പറ്റിയത്. ഹബീബിന്റെ കയ്യും കാലും ഒടിഞ്ഞു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ പത്തരയോടെയാണ് സംഭവം. ഭക്ഷണത്തിനുശേഷം ആനയെ നടത്തിക്കാൻ കൊണ്ടുപോകുന്നതിനിടെ വഴിയരികിൽ നിൽക്കുകയായിരുന്ന വാച്ചറെ ആക്രമിക്കുകയായിരുന്നു. കുറച്ചുകാലം മുൻപാണ് ആനയെ കാപ്പുകാട് എത്തിച്ചത്.

അക്രമ സ്വഭാവമുള്ള ആനയെ മാറ്റി പാർപ്പിക്കുന്നതിനു പകരം വിനോദ സഞ്ചാരികൾക്കും ജീവനക്കാർക്കുമിടയിൽ നിർത്തുന്നതിനെതിരെ നാട്ടുകാരും ജീവനക്കാരും രംഗത്തെത്തി. തിരുവനന്തപുരം കോട്ടൂർ കാപ്പുകാട് ആനസങ്കേതത്തിൽ 16 ആനകളാണ് ഉള്ളത്. വനംവകുപ്പിൻറെ നിരീക്ഷണത്തിലാണ് ആനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here