ഡെ​റാ​ഡൂ​ൺ-​ഡെൽഹി ശ​താ​ബ്ദി എ​ക്സ്പ്ര​സി​ൽ തീ​പി​ടി​ത്തം; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ന്യൂ​ഡെൽഹി: ഡെ​റാ​ഡൂ​ൺ-​ഡെൽഹി ശ​താ​ബ്ദി എ​ക്സ്പ്ര​സി​ൽ തീ​പി​ടി​ത്തം. ക​സ്രോ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി.

ഷോ​ർ​ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ട്രെ​യി​നി​ൻറെ സി5 ​കോ​ച്ചി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​മു​ണ്ടാ​യ കോ​ച്ച്‌ മാ​റ്റി​ശേ​ഷ​മാ​ണ് ട്രെ​യി​ൻ പി​ന്നീ​ട് യാ​ത്ര​തി​രി​ച്ച​ത്.

തീപിടിത്തത്തിൽ ആളപായമില്ലെന്നും എ​ല്ലാ യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും ഉ​ത്ത​രാ​ഖ​ണ്ഡ് ഡി​ജി​പി അ​ശോ​ക് കു​മാ​റും പ​റ​ഞ്ഞു.