ന്യൂഡെൽഹി: ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്‌ലയുടെ ഇലോൺ മസ്‌കിനെയും മറികടന്ന് ലോകത്ത് ഏറ്റവും സമ്പത്തുണ്ടാക്കിയ വ്യവസായായി ഗൗതം അദാനി. ഗൗതം അദാനിയുടെ സമ്പത്ത് 16.2 ബില്യൺ അമേരിക്കൻ ഡോളർ കൂടി വർധിച്ചതോടെ അദാനിയുടെ മൊത്തം സമ്പത്ത് 50 ബില്യൺ അമേരിക്കൻ ഡോളറായി മാറിയെന്ന് ബ്ലൂംബർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് വ്യക്തമാക്കുന്നു.
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകൾ 50 ശതമാനം മുതൽ 90 ശതമാനം വരെ ഉയർന്നതോടെയാണ് ബില്യൺ ഡോളർ ക്ലബ്ബിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ വ്യവസായായി അദേഹം മാറിയത്.
ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്‌ട്രേലിയൻ കൽക്കരി ഖനികളും ഏറ്റെടുത്തതിന് പിന്നാലെയാണ് അദാനി നേട്ടം കൈവരിച്ചത്.
അതേസമയം അദാനി വർധിപ്പിച്ച വർധിപ്പിച്ച സ്വത്തിന്റെ പകുതിയോളം മാത്രമേ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് 2021 ൽ നേടാനായുള്ളൂ. അദാനി എന്റർപ്രൈസസ് ഓഹരികളുടെ മൂല്യം 90 ശതമാനവും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റേത് 79 ശതമാനവും അദാനി പവർ, അദാനി പോർട്‌സ്, സ്‌പെഷ്യൽ എക്കണോമിക് സോൺസ് എന്നിവയുടെ ഓഹരിമൂല്യം 50 ശതമാനത്തിലധികമാണ് വർധിച്ചത്.