മന്ത്രി കെടി ജലീലിനെതിരെ തവന്നൂരിൽ ഫിറോസ് കുന്നുംപറമ്പിൽ സ്ഥാനാർഥിയായേക്കും

മലപ്പുറം: മന്ത്രി കെടി ജലീലിനെതിരെ തവന്നൂരിൽ ഫിറോസ് കുന്നുംപറമ്പിൽ സ്ഥാനാർഥിയായേക്കും. സ്ഥാനാർഥിയാകാൻ കോൺഗ്രസിനായി മത്സരിക്കാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടതായി ഫിറോസ് പറഞ്ഞു.കൈപ്പത്തി ചിഹ്നത്തിൽ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് തീരുമാനം..

മുസ്‌ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളിയും കെപിസിസി സെക്രട്ടറി കെപി നൗഷാദലിയും മണ്ഡലത്തിലെ സാധ്യതാ പട്ടികയിലുണ്ട്.

കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ ഫിറോസ് കുന്നുംപറമ്പിൽ ഇടംപിടിച്ചിരുന്നു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലെ മുതിർന്ന അംഗം ഫിറോസിനെ ഫോണിൽ വിളിച്ചു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17,000ത്തോളം വോട്ടിനാണ് സിപിഎം സ്വതന്ത്രനായി മത്സരിച്ച കെടി ജലീൽ വിജയിച്ചത്.