Home Politics അബ്ദുസമദ് സമദാനി മലപ്പുറം ലോക്‌സഭാ സ്ഥാനാർത്ഥി,കെഎം ഷാജി അഴീക്കോട് തന്നെ; കാൽ നൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ലിഗ്: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയായി

അബ്ദുസമദ് സമദാനി മലപ്പുറം ലോക്‌സഭാ സ്ഥാനാർത്ഥി,കെഎം ഷാജി അഴീക്കോട് തന്നെ; കാൽ നൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ലിഗ്: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയായി

0

മലപ്പുറം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചു.

എംപി അബ്ദുസമദ് സമദാനി മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് പിവി അബ്ദുൾ വഹാബും മത്സരിക്കും.

വേങ്ങര-പികെ കുഞ്ഞാലിക്കുട്ടി, മഞ്ചേരി-യു.എ ലത്തീഫ്, ഏറനാട്-പികെ ബഷീർ, കൊണ്ടോട്ടി-ടി.വി ഇബ്രാഹീം, കോട്ടക്കൽ-ആബിദ് ഹുസൈൻ തങ്ങൾ, പെരിന്തൽമണ്ണ-നജീബ് കാന്തപുരം, മങ്കട- മഞ്ഞളാംകുഴി അലി, തിരൂർ-കുറുക്കോളി മൊയ്തീൻ.

താനൂർ-പികെ ഫിറോസ്, തിരൂരങ്ങാടി-കെ.പി.എ മജീദ്, വള്ളിക്കുന്ന്-ഹമീദ് മാസ്റ്റർ
കോഴിക്കോട് സൗത്ത്-അഡ്വ നൂർബിന റഷീദ്, കുറ്റ്യാടി-പാറക്കൽ അബ്ദുല്ല, കൊടുവള്ളി-എം.കെ മുനീർ, കുന്ദമംഗലം-ദിനേഷ് പെരുമണ്ണ (സ്വത), തിരുവമ്പാടി-സി.പി ചെറിയ മുഹമ്മദ്, അഴീക്കോട്-കെഎം ഷാജി, കാസർകോട്- എൻഎ നെല്ലിക്കുന്ന്, മഞ്ചേശ്വരം-എകെ.എം അഷ്‌റഫ്, മണ്ണാർക്കാട്-എൻ ഷംസുദ്ദീൻ.

ഗുരുവായൂർ-കെഎൻഎ ഖാദർ, കളമശ്ശേരി-അഡ്വ വിഇ ഗഫൂർ, കൂത്തുപറമ്പ്: പൊട്ടൻകണ്ടി അബ്ദുല്ല, കോങ്ങാട്-യുസി രാമൻ എന്നിങ്ങനെയാണ് പട്ടിക. പുനലൂർ, ചടയമംഗലം, പേരാമ്പ്ര എന്നീ സീറ്റുകളിലെ സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here