ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങളെ ചൊല്ലിയും ഇന്ധന വിലവർധനവിന് എതിരേയും പ്രതിപക്ഷം നടത്തിയ ബഹളത്തിനൊടുവിൽ രാജ്യസഭയും ലോക്സഭയും പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ തുടർച്ചയായി മൂന്നാം ദിവസവും പാർലമെന്റ് സമ്മേളനം ബഹളത്തിൽ മുങ്ങുകയായിരുന്നു.
ഇനി മാർച്ച് 15നുമാത്രമേ ഇരുസഭകളും ചേരൂ. ബഹളം കാരണം പ്രധാനമന്ത്രിക്ക് ഇന്നലെ ലോക്സഭയിൽ പ്രസ്താവന നടത്താനായില്ല. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്താനിരുന്നത്.