Home State മഹാവ്യാധിയുടെ കാലത്തെ സുരക്ഷിത യാത്ര; കൊച്ചി വിമാനത്താവളത്തിന് വോയ്‌സ് ഓഫ് ദ കസ്റ്റമര്‍ പുരസ്‌ക്കാരം

മഹാവ്യാധിയുടെ കാലത്തെ സുരക്ഷിത യാത്ര; കൊച്ചി വിമാനത്താവളത്തിന് വോയ്‌സ് ഓഫ് ദ കസ്റ്റമര്‍ പുരസ്‌ക്കാരം

0

കൊച്ചി: മഹാവ്യാധിയുടെ കാലഘട്ടത്തില്‍ സുരക്ഷിത യാത്രയൊരുക്കിയതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ വോയ്‌സ് ഓഫ് ദ കസ്റ്റമര്‍ പുരസ്‌ക്കാരം. കൊറോണയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ യാത്രക്കാര്‍ക്ക് എത്രമാത്രം പ്രയോജനപ്പെട്ടുവെന്ന് മനസിലാക്കാന്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ എല്ലാ വിമാനത്താവളങ്ങളിലും പഠനം നടത്തിയിരുന്നു.

യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനും മഹാവ്യാധിയുടെ കാലത്ത് അവരില്‍ സുരക്ഷിതത്വ ബോധം പകരാനും സിയാലിന്റെ നടപടികള്‍ ഉപകരിക്കപ്പെട്ടുവെന്ന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍-ജനറല്‍ ലൂയിസ് ഫെപില് ഡി ഒലിവെറ പറഞ്ഞു.
എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന പാസഞ്ചര്‍ സാറ്റിസ്ഫാക്ഷന്‍ അവാര്‍ഡിന് 2018 ലും 2019 ലും സിയാല്‍ അര്‍ഹമായിരുന്നു. കൊറോണ കാലഘട്ടത്തില്‍ ഒട്ടേറെ ആധുനിക സന്നാഹങ്ങള്‍ സിയാല്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.

2020-ല്‍ 33.38 ലക്ഷം യാത്രക്കാരേയും 30737 വിമാനസര്‍വീസുകളേയും സിയാല്‍ കൈകാര്യം ചെയ്തു. 48,424 മെട്രിക് ടണ്‍ കാര്‍ഗോയും കൊച്ചി വിമാനത്താവളം വഴി കടന്നുപോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here