Home State പി എസ് ജ്യോതിസ് സിപിഎം വിട്ടത് ഇടതു പക്ഷത്തിന് കനത്ത തിരിച്ചടിയായി

പി എസ് ജ്യോതിസ് സിപിഎം വിട്ടത് ഇടതു പക്ഷത്തിന് കനത്ത തിരിച്ചടിയായി

0

ചേർത്തല: സിപിഎം നേതാവ് പി.എസ് ജ്യോതിസ് പാർട്ടി വിട്ടത് ഇടതു പക്ഷത്തിന് കനത്ത തിരിച്ചടിയായി. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം അരൂരിലേയ്ക്ക് പരിഗണിക്കുമെന്ന് ആദ്യഘട്ടത്തിൽ സൂചന ഉയർന്നെങ്കിലും പിന്നീട് ഒഴിവാക്കിയതാണ് കടുത്ത തീരുമാനത്തിന് കാരണമായതെന്നാണ് വിവരം. മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന എൻ.പി. തണ്ടാരുടെ മരുമകനായ ജ്യോതിസിന് അരൂരിൽ ഏറെ ബന്ധമുണ്ട്. ജ്യോതിസ് എൻഡിഎ സ്വതന്ത്രനായി ചേർത്തലയിൽ മത്സരിക്കും.

തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡൻറും സിപിഎം നേതാവുമായിരുന്ന അഡ്വ. പി.എസ്. ജ്യോതിസ് പാർട്ടി വിട്ടത് ഏറെ സിപിഎമ്മിനെ പ്രതികൂലമായി ബാധിക്കും. 25 വർഷത്തിലധികമായി സി.പി.എമ്മിൽ പ്രവർത്തിക്കുന്ന ജ്യോതിസ് മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറായുള്ള ജ്യോതിസി​ൻ്റെ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചിരുന്നില്ല. മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ പി.എസ്. ശ്രീനിവാസൻ പിതാവി​ൻ്റെ അമ്മാവനാണ്. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ സെക്രട്ടറി പരേതനായ പി.കെ. സുരേന്ദ്ര​ൻ്റെ മകനായ ജ്യോതിസ് എസ്.എൻ. ട്രസ്​റ്റ്​ ബോർഡ് അംഗമാണ്. ചേർത്തല കോടതിയിലെ അഭിഭാഷകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here