Home Politics എം വി ശ്രേയാംസ് കുമാർ കൽപ്പറ്റയിൽ നിന്ന്; എൽജെഡി സ്ഥാനാർഥികളായി

എം വി ശ്രേയാംസ് കുമാർ കൽപ്പറ്റയിൽ നിന്ന്; എൽജെഡി സ്ഥാനാർഥികളായി

0

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ കൽപ്പറ്റയിൽ നിന്ന് ജനവിധി തേടും. കൂത്തൂപറമ്പിൽ മുൻ മന്ത്രി കെ പി മോഹനനെയും വടകരയിൽ മനയത്ത് ചന്ദ്രനെയും സ്ഥാനാർഥികളാക്കാൻ പാർട്ടി തീരുമാനിച്ചു.

എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായതിനാൽ വിജയസാധ്യത മുൻനിർത്തിയാണ് സ്ഥാനാർഥികളെ നിർണയിച്ചതെന്ന് എൽജെഡി നേതാക്കൾ പറഞ്ഞു. എൽഡിഎഫിൽ മൂന്ന് സീറ്റുകളിലാണ് എൽജെഡി മത്സരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here