Home Politics ‘സഖാവ് സംഘിയായാൽ ഓഫീസ് കെട്ടിടം ഫ്രീ’ ; സിപിഎമ്മിനെ ഔദ്യോഗിക പേജിലൂടെ പരിഹസിച്ച് കോൺഗ്രസ് കേരളഘടകം

‘സഖാവ് സംഘിയായാൽ ഓഫീസ് കെട്ടിടം ഫ്രീ’ ; സിപിഎമ്മിനെ ഔദ്യോഗിക പേജിലൂടെ പരിഹസിച്ച് കോൺഗ്രസ് കേരളഘടകം

0

തിരുവനന്തപുരം: സിപിഐഎമ്മിനെ ഔദ്യോഗിക പേജിലൂടെ പരിഹസിച്ച് കോൺഗ്രസ് കേരള ഘടകം. ‘സഖാവ് സംഘിയായാൽ ഓഫീസ് കെട്ടിടം ഫ്രീ’ എന്ന തലക്കെട്ടിലുള്ള പോസ്റ്ററാണ് ഔദ്യോഗിക പേജിലൂടെ കോൺഗ്രസ് പുറത്തിറക്കിയത്.

തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ ആദായ വിൽപ്പനയാണ് നടക്കുന്നതെന്നും പോസ്റ്ററിലുണ്ട്. പെരുനാട് കമ്മറ്റി ഓഫീസ്, വിഴിഞ്ഞം കമ്മറ്റി ഓഫീസ് എന്നിവ വിറ്റുകഴിഞ്ഞെന്നും പോസ്റ്ററിലുണ്ട്.

സിപിഎം പുറത്താക്കിയ കോവളം ഏരിയ കമ്മറ്റി അംഗമായി പ്രവർത്തിച്ച മുക്കോല പ്രഭാകരനും വയൽക്കര മധുവും ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ സിപിഎം ഓഫീസായി പ്രവർത്തിച്ചിരുന്ന വയൽക്കര മധുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ബിജെപി ഓഫീസായി മാറിയിരുന്നു. ഇതിനെ കളിയാക്കിയാണ് കോൺഗ്രസിന്റെ പോസ്റ്റർ.

LEAVE A REPLY

Please enter your comment!
Please enter your name here