Home State ഫ്ലാറ്റ് നിർമ്മാതാവ് ഹീരാ ബാബുവും മകനും അറസ്റ്റിൽ

ഫ്ലാറ്റ് നിർമ്മാതാവ് ഹീരാ ബാബുവും മകനും അറസ്റ്റിൽ

0

തിരുവനന്തപുരം; തട്ടിപ്പ് കേസിൽ ഫ്ലാറ്റ് നിർമ്മാതാവ് ഹീരാ ബാബുവിനെയും മകനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇരുവരെയും മാർച്ച് 15 വരെ സിബി ഐ കസ്റ്റഡിയിൽ വിട്ടു.

ബാങ്കിനെ കബളിപ്പിച്ച് 12 കോടി രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. എസ്ബിഐ റീജിയണൽ മാനേജരാണ് പരാതി നൽകിയത്. നേരത്തെ ഫ്ലാറ്റ് തട്ടിപ്പ് കേസിലും ഹീരാബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉൾപ്പെടെയുള്ളവരുടെ ഫ്ലാറ്റ് ഇവർ അറിയാതെ കവടിയാറിലുള്ള എസ്ബിഐ ശാഖയിൽ 65 ലക്ഷം രൂപയ്ക്ക് പണയംവച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഫ്ലാറ്റ് ഉടമകൾക്ക് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here