അഹമ്മദാബാദ്: ഗിർ വനത്തിൽ പെൺ സിംഹത്തെ ഉപദ്രവിച്ചതിന് മൂന്ന് വിനോദ സഞ്ചാരികൾ അടക്കം ഏഴ് പേർക്ക് തടവ് ശിക്ഷ. ഗിർ സോംനാഥ് ജില്ലയിലെ കോടതിയാണ് ആറ് പേർക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയും ഒരാൾക്ക് ഒരു വർഷത്തെ ശിക്ഷയും വധിച്ചത്.
വന്യജീവി സംരക്ഷണ നിയമം വകുപ്പ് 2 (16 ബി), വകുപ്പ് 9, വകുപ്പ് 27 എന്നിവ പ്രകാരമാണ് ശിക്ഷ. തടവിന് പുറമേ പ്രതികൾ 10,000 രൂപവീതം പിഴ അടയ്ക്കാനും ലയൺ വെൽഫയർ ഫണ്ടിലേക്ക് 35,000 രൂപ അടയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
2018ലാണ് സംഭവം. കോഴിയെ കാണിച്ച് സിംഹത്തെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനേ തുടർന്ന് 2018 മെയ് മാസത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.