എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും ജ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത് ; കാനത്തിന് മറുപടിയുമായി ജോസ് കെ മാണി

കോട്ട​യം: കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം നാളെയെന്ന് പാർട്ടി ചെയർമാൻ ജോ​സ് കെ. ​മാ​ണി. സ്ഥാ​നാ​ർ​ഥി​ക​ളി​ൽ യു​വ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​കു​മെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും ജ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണ് പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന്റെ ജ​യ​ത്തി​നാ​ണ് പ്ര​ധാ​ന്യ​മെ​ന്നും ജോ​സ് പ​റ​ഞ്ഞു.

ഇടതു മുന്നണിയിലേക്കു കടന്നുവന്ന കേരള കോൺഗ്രസ് എം വിഭാഗത്തിന് സീറ്റുനൽകിയതിൽ സീറ്റ് നേടിയെടുക്കലല്ല, വിജയിച്ച്‌ വരുന്നതാണ് ശക്തിയെന്നു പറഞ്ഞ കാനത്തിന്റെ പ്രസ്ഥാവനയിൽ മറുപടിയുമായാണ് ജോസ് കെ. മാണി രംഗത്തെത്തിയത്. മത്സരിക്കുന്നത് ജയിക്കാൻ വേണ്ടിത്തന്നെയാണെന്നും, ഇടതുമുന്നണിയുടെ ജയത്തിനായി മത്സരിക്കുമെന്നും ജയിക്കുമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 25 മണ്ഡലങ്ങളിലാണ് ഇത്തവണ സിപിഐ മത്സരിക്കുക. ഇതിൽ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്നു പ്രഖ്യാപിച്ചത്. നാല് മണ്ഡലങ്ങളിലെ പ്രഖ്യാപനം അടുത്ത ദിവസം നടത്തുമെന്നു പ്രഖ്യാപിച്ച കാനം സീറ്റ് വിഭജനത്തിൽ പരാതിയില്ലെന്ന് വ്യക്തമാക്കി.

ഏതെങ്കിലും ഒരു കക്ഷി എൽഡിഎഫിൽ വന്നതിന്റെ പേരിൽ സിപിഐയുടെ സിറ്റിങ് സീറ്റുകൾ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ നേട്ടമുണ്ടാകുമോ എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാമെന്നും അദേഹം പറഞ്ഞു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ലഭിച്ചത് 15 സീറ്റാണ്.

എന്നാൽ ഇത്തവണ ഇടതു മുന്നണിയിലേക്കെത്തിയ ജോസ് പക്ഷത്തിന് ലഭിച്ചത് 13 സീറ്റും. ജോസിന് ഇത്രയധികം സീറ്റു ലഭിച്ചതിനാൽ യു.ഡി.എഫിൽ ജോസഫ് പക്ഷവും പിടിമുറുക്കുകയാണ്. സമ്മർദ്ദത്തിലൂടെ പരമാവധി സീറ്റുകൾ കൈപിടിയിലാക്കാനാണ് ജോസഫിൻ്റെ നീക്കം.