Home National വാഹനത്തിലെത്തിയവർ സിങ്കുവിലെ കർഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം മൂന്ന് തവണ വെടിവയ്പ് നടത്തി

വാഹനത്തിലെത്തിയവർ സിങ്കുവിലെ കർഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം മൂന്ന് തവണ വെടിവയ്പ് നടത്തി

0

ന്യൂഡെൽഹി: വാഹനത്തിലെത്തിയവർ സിങ്കുവിലെ കർഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെയ്പ്പ് നടത്തി. സിങ്കുവിലെ വേദിയ്ക്ക് സമീപം വെടിവയ്പ്പ് നടന്നതായി കർഷകർ പറയുന്നു. മൂന്ന് തവണ വെടിവയ്പ്പ് നടത്തിയതായാണ് കർഷകർ പറയുന്നത്. ആകാശത്തേക്കാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല.

ചണ്ഡീഗഡ് രജിസ്ട്രേഷൻ വാഹനത്തിലെത്തിയവരാണ് വെടിവെച്ചതെന്നാണ് പ്രഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന വിവരം പോലീസ് പരിശോധിച്ചു വരികയാണ്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഹരിയാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവ സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധി നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here