ന്യൂഡെൽഹി: അതിർത്തിയിലെ കർഷക സമരകേന്ദ്രത്തിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള 49കാരനായ രാജ്ബീറിനെയാണ് തിക്രി സമരകേന്ദ്രത്തിൽ നിന്ന് ഏഴു കിലോമീറ്റർ അകലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നതാണ് അവസാന ആഗ്രഹമെന്നും കേന്ദ്രം അതിന് തയ്യാറാകണമെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ഇതുവരെ ആറു കർഷകരാണ് ഡെൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിൽ ആത്മഹത്യ ചെയ്തത്. സമരത്തിനിടെ രോഗം ബാധിച്ചും അപകടങ്ങളിൽപ്പെട്ടും 250 ലേറെ കർഷകരും മരിച്ചിട്ടുണ്ട്