Home Politics ബിജെപി ഏതു ചുമതല നൽകിയാലും ഏറ്റെടുക്കും; ദേഹബലവും ആത്മബലവും ഉണ്ടെന്ന്​ ഇ ശ്രീധരന്‍

ബിജെപി ഏതു ചുമതല നൽകിയാലും ഏറ്റെടുക്കും; ദേഹബലവും ആത്മബലവും ഉണ്ടെന്ന്​ ഇ ശ്രീധരന്‍

0

തിരുവനന്തപുരം ∙ ബിജെപി ഏതു ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന വേദിയിലാണു ശ്രീധരന്റെ പ്രഖ്യാപനം. മികച്ചനിലയിൽ ചുമതലകൾ നിർവഹിക്കാനുള്ള ദേഹബലവും ആത്മബലവുമുണ്ടെന്നും ശ്രീധരൻ പറഞ്ഞു.

67 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് വരാന്‍ സാധിച്ചതില്‍ അത്ഭുതം തോന്നുന്നു. ഇക്കാലത്തിനിടയില്‍ പല പദ്ധതികളും രാജ്യത്തിനുവേണ്ടി ചെയ്ത് സമര്‍പ്പിക്കാന്‍ ഭാഗ്യമുണ്ടായി. ഈ പ്രായത്തിലും കാര്യങ്ങള്‍ ചെയ്യാന്‍ ദേഹബലവും ആത്മബലവും ഉണ്ട്.

കേരളത്തിനു വേണ്ടി ചെയ്യന്‍ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഏത് ചുമതലതന്നാലും ഇതുവരെ ചെയ്തതുപോലെ ഏറ്റവും ധൈര്യത്തോടെയും പ്രാത്പിയോടെയും ചെയ്യും, ഇ. ശ്രീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here