ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത പ്രവാസികളുടെ സംരംഭമായ ആവേ മരിയ യുവാക്കൾക്ക് വിദേശരാജ്യങ്ങളിലെ ഉപരിപഠനത്തിനായുള്ള കൈത്താങ്ങായി മാറുന്നു.
വിദേശരാജ്യങ്ങളിലെ ഉപരിപഠനത്തിനായി ഉള്ള രജിസ്ട്രേഷന്റെ ഉദ്ഘാടനം പ്രവാസി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകുളം നിർവഹിച്ചു. കുവൈറ്റ് പ്രവാസി അപ്പോസ്തോലേറ്റിന്റെ എക്സിക്യൂട്ടീവ് അംഗമായ ജിജി ഫ്രാൻസിസിന്റെ മകൾ സോണ ഫ്രാൻസിസ് ആദ്യ രജിസ്ട്രേഷൻ കൈപ്പറ്റി.
ചടങ്ങിൽ ഡയറക്ടർ ഫാ. റ്റെജി പുതുവെട്ടികളം ആശംസകൾ നേർന്നു. സിബി വാണിയപുരക്കൽ, മാത്യു മനയത്തുശ്ശേരി, ജോസഫ് എബ്രഹാം തെക്കേക്കര, സോജൻ കിഴക്കേവീട്ടിൽ, ജോസഫ് ആന്റണി പുത്തൻപുരയ്ക്കൽ, പിന്റോ സെബാസ്റ്റ്യൻ കുട്ടൻപേരൂർ തുടങ്ങിയവർ പങ്കെടുത്തു.
കാനഡ, ഓസ്ട്രേലിയ, യുകെ, ന്യൂസിലാൻഡ്, അയർലൻഡ് എന്നുതുടങ്ങി എല്ലാ വിദേശരാജ്യങ്ങളിലെ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് ഈ സംരംഭത്തിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9207777092 എന്ന നമ്പറിൽ വിളിക്കുക.