Home National ഗർഭിണിയായ 17-കാരിയെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തി; 18-കാരനായ കാമുകനും സുഹൃത്തും അറസ്റ്റിൽ

ഗർഭിണിയായ 17-കാരിയെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തി; 18-കാരനായ കാമുകനും സുഹൃത്തും അറസ്റ്റിൽ

0

റാഞ്ചി: ജാർഖണ്ഡിൽ ഗർഭിണിയായ 17-കാരിയെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയ സംഭവത്തിൽ 18-കാരനായ കാമുകനും സുഹൃത്തും അറസ്റ്റിൽ. ഗർഭിണിയായ പെൺകുട്ടി വിവാഹത്തിനായി നിർബന്ധിച്ചതിനാലാണ് കാമുകനും സുഹൃത്തും ചേർന്ന് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരി 21-നാണ് പ്രതികൾ കൃത്യം നടത്തിയത്. ഗർഭിണിയായതോടെ എത്രയുംപെട്ടെന്ന് വിവാഹം കഴിക്കാനായി പെൺകുട്ടി കാമുകനെ നിർബന്ധിച്ചു. ഇതിനിടെ ഗർഭഛിദ്രത്തിനായി കാമുകൻ ഒരു നഴ്‌സിനെ സമീപിച്ചെങ്കിലും ഇവർ പതിനായിരം രൂപ ആവശ്യപ്പെട്ടു. പക്ഷേ, പണം സംഘടിപ്പിക്കാൻ കഴിയാതിരുന്നതോടെ ഗർഭഛിദ്രം നടത്താനായില്ല. തുടർന്നാണ് സുഹൃത്തിന്റെ സഹായത്തോടെ പെൺകുട്ടിയെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയതെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരി 27-നാണ് സോനെ നദിയിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം 17-കാരിയുടേതാണെന്നും പെൺകുട്ടി ഗർഭിണിയാണെന്നും തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here