കൊച്ചി: പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭാര പരിശോധനയും പൂര്‍ത്തിയാക്കിയ പാലാരിവട്ടം മേല്‍പ്പാലം നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആഘോഷ ചടങ്ങുകള്‍ ഒഴിവാക്കിയാണ് പാലം തുറക്കുക.
വൈകിട്ട് നാലിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ പാലം ഔദ്യോഗികമായി തുറന്നുകൊടുക്കും. ചടങ്ങിന് മുമ്പ് മന്ത്രി ജി. സുധാകരന്‍ പാലം സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പുനര്‍നിര്‍മാണ ജോലികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ വരെ സമയം നല്‍കിയിരുന്നുവെങ്കിലും റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.