കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് അന്തരിച്ച എംജി ജോര്‍ജ് മുത്തൂറ്റിന്റെ ഭൗതികശരീരം നാളെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയില്‍ എത്തിക്കും. പനമ്പിള്ളി നഗറിലെ അദ്ദേഹത്തിന്റെ വസതിയില്‍ മുതദേഹം രാവിലെ 7.30 മുതല്‍ 8 മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും.
ഡെല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് മൃതശരീരം എത്തിക്കുക. തുടര്‍ന്ന് മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 11 ന് സ്വദേശമായ കോഴഞ്ചേരിയില്‍ സംസ്കാരം നടക്കും.