Home State എറണാകുളത്ത് രണ്ടു കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; കൊറോണ ബാധയെത്തുടര്‍ന്ന് ആശുപത്രി ചികിത്സയിലിരിക്കെ രോഗബാധ

എറണാകുളത്ത് രണ്ടു കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; കൊറോണ ബാധയെത്തുടര്‍ന്ന് ആശുപത്രി ചികിത്സയിലിരിക്കെ രോഗബാധ

0

കൊച്ചി: കൊറോണ ബാധയെത്തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ എറണാകുളത്ത് രണ്ടു കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കാലടി പഞ്ചായത്തിലുള്ള ഒരേ വീട്ടിലെ 4 വയസും 6 വയസുമുള്ള കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.

കൊറോണ ബാധയെത്തുടര്‍ന്ന് ആശുപത്രി ചികിത്സയിലിരിക്കെ നടത്തിയ പരിശോധനകളിലാണ് ഇവര്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത കുട്ടികളുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.

പ്രദേശത്ത് ആരോഗ്യ വകുപ്പും, പഞ്ചായത്തും സംയുക്തമായി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നു. കുടിവെള്ളത്തില്‍ നിന്നും രോഗബാധ സംശയിക്കുന്നതിനാല്‍ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്തെ ആര്‍ക്കും തന്നെ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here