Home State കാറുകൾക്കുള്ളിൽ ഡ്രൈവറുടെ കാഴ്ച മറയും വിധം മുന്നിലും പിന്നിലും അലങ്കാരവസ്തുക്കൾ തൂക്കുന്നത് നിയമവിരുദ്ധം

കാറുകൾക്കുള്ളിൽ ഡ്രൈവറുടെ കാഴ്ച മറയും വിധം മുന്നിലും പിന്നിലും അലങ്കാരവസ്തുക്കൾ തൂക്കുന്നത് നിയമവിരുദ്ധം

0

തിരുവനന്തപുരം: കാറുകൾക്കുള്ളിൽ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തിൽ മുൻവശത്തെ വിൻഡ് സ്‌ക്രീനിന്റെ മധ്യഭാഗത്ത് റിയർവ്യൂ ഗ്ലാസിൽ തൂക്കുന്ന അലങ്കാരവസ്തുക്കൾ നിയമവിരുദ്ധം. റിയർവ്യൂ ഗ്ലാസിൽ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്ന പ്രവണത വ്യാപകമാണ്. ഇവ ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടതിനെത്തുടർന്നാണ് നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്പോർട്ട് കമ്മിഷണർക്കു നിർദേശം നൽകിയത്.

പിൻവശത്തെ ഗ്ലാസിൽ കാഴ്ചമറയ്ക്കുന്ന വിധത്തിൽ വലിയ പാവകളെ വയ്ക്കുന്നതും കുറ്റകരമാണ്. കുഷനുകൾ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. കാറുകളിലെ കൂളിങ് പേപ്പറുകളും കർട്ടനുകളും ഒഴിവാക്കാനും കർശനനടപടിയെടുക്കാൻ മോട്ടോർവാഹനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

വാഹനങ്ങളുടെ ചില്ലുകൾ പൂർണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകൾ, കൂളിങ് പേപ്പറുകൾ, കർട്ടനുകൾ എന്നിവ ഉപയോഗിക്കാൻപാടില്ല. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് സർക്കാർ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here