Home National ജാവലിൻ ത്രോയിൽ സ്വന്തം ദേശീയ റെക്കോഡ് മറികടന്ന് നീരജ് ചോപ്ര

ജാവലിൻ ത്രോയിൽ സ്വന്തം ദേശീയ റെക്കോഡ് മറികടന്ന് നീരജ് ചോപ്ര

0

പാട്യാല: ഇന്ത്യൻ ഗ്രാൻപ്രീയി ജാവലിൻ ത്രോയിൽ സ്വന്തം ദേശീയ റെക്കോഡ് മറികടന്ന് നീരജ് ചോപ്ര. 88.07 മീറ്റർ എറിഞ്ഞാണ് നീരജ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചത്. 2018-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 88.06 മീറ്റർ എറിഞ്ഞ് സ്വർണം നേടിയ റെക്കോഡാണ് അദ്ദേഹം ഇപ്പോൾ മറികടന്നിരിക്കുന്നത്.

ഈ വർഷം ജാവലിൻ ത്രോയിൽ ഏതൊരു കായികതാരത്തേക്കാളും ഏറ്റവും മികച്ച ദൂരമാണ് ചോപ്ര കുറിച്ചത്. ജർമനിയുടെ ജോഹന്നാസ് വെറ്ററിന്റെ 87.27 മീറ്ററാണ് പിന്നീടുള്ള മികച്ച ദൂരം.

കഴിഞ്ഞ വർഷം ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അത്ലറ്റിക്സ് സെൻട്രൽ നോർത്ത് ഈസ്റ്റ് മീറ്റിങ്ങിൽ 87.86 മീറ്റർ എറിഞ്ഞുകൊണ്ട് ചോപ്ര, ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here