Home State ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ തീപിടുത്തം

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ തീപിടുത്തം

0

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ തീപിടുത്തം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മാലിന്യ കൂമ്പാരത്തിൽ തീ പടർന്നത്. 12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. ഏഴ് മാലിന്യക്കൂമ്പാരങ്ങളിലക്ക് തീ പടർന്നെന്ന് ജില്ലാ ഫയർ ഓഫിസർ എ എസ് ജോജി പറഞ്ഞു.

പന്ത്രണ്ട് യൂണിറ്റുകളും ഹൈ പ്രഷർ പമ്പുകളും ഉപയോഗിച്ചണ് തീ അണച്ചത്. മണ്ണുമാന്തി ഉപയോഗിച്ച് തീ പിടിച്ച ഭാഗം വേർതിരിക്കാനുള്ള ശ്രമവും നടത്തി. കാറ്റ് ദിശ മാറി വീശിയത് തീ അണക്കാൻ പ്രയാസമായെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here