Home National മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവം; കാർ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവം; കാർ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

0

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തിൽ, കാറിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. മാൻസുഖ് ഹിരൺ എന്നയാളെയാണ് പൊലീസ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കാറിലായിരുന്നു ബോംബ് കണ്ടെത്തിയത്. ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

കൽവാ നദിയിൽ ചാടിയാണ് ഇയാൾ മരിച്ചതെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്‌കോർപ്പിയോൺ കാറിൽ നിന്ന് ബോംബും ഭീഷണിക്കത്തും കണ്ടെത്തുന്നത്. അന്വേഷണത്തിൽ കാറിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

കഴിഞ്ഞ ഒരുവർഷമായി ഈ കാർ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഉടമയുടെ മൊഴി. വിൽക്കാനായി ഓടിച്ചു നോക്കിയപ്പോൾ മുലുന്ദ്-എയറോലി റോഡിൽ ബ്രേക്ക് ഡൊണായെന്നും അവിടെനിന്ന് മോഷണം പോയെന്നുമാണ് ഉടമ പറഞ്ഞത്. പിന്നീടാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here