കൊച്ചി : വാളയാറിലെ ഇളയ പെൺകുട്ടി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വർഷം . നീതി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഇന്നും സമരം തുടരുകയാണ്. ഇന്ന് എറണാകുളം കളക്ടറേറ്റിന് മുന്നിൽ അമ്മ സമരം നടത്തുകയാണ്.
ഐക്യദാർഢ്യ സമരത്തിൽ 100 പേർ തല മുണ്ഡനം ചെയ്യും. കേസ് അന്വേഷണ ഉദ്യോഗസ്ഥർ അട്ടിമറിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.
കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയ എസ്.ഐ.ചാക്കോയെയും ഡിവൈഎസ്പി സോജനെയും ശിക്ഷിക്കണം എന്നാണ് അമ്മയുടെ ആവശ്യം. ഇതിനെതിരെ പതിനാല് ജില്ലകളിലും യാത്ര ചെയ്ത് അമ്മ പ്രചരണം നടത്തുമെന്നും അറിയിച്ചിരുന്നു.