എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോഴിക്കോട് എന്‍സിപി യോഗത്തില്‍ ബഹളവും കൈയാങ്കളിയും

കോഴിക്കോട്: മന്ത്രി എകെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയാങ്കളിയും. എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ചര്‍ച്ചചെയ്യാനായാണ് യോഗം ചേര്‍ന്നത്. എകെ ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

എകെ ശശീന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് പാര്‍ട്ടിയിലെ മറുഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ എ കെശശീന്ദ്രന്‍ മാറിനില്‍ക്കണമെന്നും പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യം ശക്തമായി. ഇതിനെ തുടര്‍ന്ന് ബഹളം ഉണ്ടാവുകയും കൈയാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.

നിലവില്‍ ചര്‍ച്ച വീണ്ടും പുരോഗമിക്കുകയാണ്. മുക്കം മുഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇടതു മുന്നണിയിൽ സമ്മർദ്ദം ചെലുത്തി വീണ്ടും മത്സരിക്കുമെന്ന് എ കെ ശശീന്ദ്രൻ അനുകൂലികൾ പറയുന്നു.