ഇ ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം. ഒടുവിൽ സ്ഥിരീകരിച്ച്‌ കേന്ദ്രമന്ത്രി വിമുരളീധരൻ രംഗത്തെത്തി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇ. ശ്രീധരനെ പ്രഖ്യാപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കെ. സുരേന്ദ്രന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വി മുരളീധരന്റെയും സ്ഥിരീകരണം.

എന്നാൽ കെ സുരേന്ദ്രൻ അത്തരത്തിൽ പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് അദേഹം പറഞ്ഞതായി മുരളീധരൻ പിന്നീട് പ്രതികരിച്ചു. ശ്രീ​ധ​ര​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ക​ണ്ടു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യി താ​ൻ സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം അ​ത്ത​ര​ത്തി​ലൊ​രു പ്ര​സ്താ​വ​ന​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ചി​ല പ്ര​ശ്ന​ങ്ങ​ൾ താ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നെ ഒ​രു പ്ര​ഖ്യാ​പ​ന​മാ​യി ക​ണ​ക്കാ​ക്ക​രു​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​യി മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. ‘കേരളത്തിലെ ബിജെപി ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിൽ പോരാടും.

സിപിഎമ്മിനേയും കോൺഗ്രസിനേയും ഒരു പോലെ തോൽപ്പിക്കും കേരള ജനതയ്ക്കായി അഴിമതി രഹിതവും വികസനോത്മുഖവുമായ ഭരണം കാഴ്ചവെയ്ക്കും. ശ്രീധരന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമമവും ഫലപ്രദവുമായ സർക്കാർ പുതിയ കേരളത്തിന് വഴിയൊരുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.