Home State സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

0

കൊച്ചി: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. അപകടത്തെ തുടർന്ന് സ്വകാര്യ ബസിനടിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി. പിറവം ആരക്കുന്നത്ത് ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ തിരുവാങ്കുളം സ്വദേശി എ അഞ്ജലി (19) യാണ് മരിച്ചത്.

നടക്കാവ് – പിറവം റോഡിൽ ആരക്കുന്നം പുളിക്കമാലിയിൽ ഇന്ന് രാവിലെ 10 നാണ് അപകടം ഉണ്ടായത്. അപകടം കണ്ട് ഓടിക്കൂടിയവർ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here